കുവൈത്ത് സന്ദർശിക്കാൻ യുഎഇ പ്രസിഡന്റ്; വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ചർച്ച നടത്തും

uae

കുവൈത്ത് സിറ്റി: കുവൈത്ത് സന്ദർശിക്കാൻ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഞായറാഴ്ച അദ്ദേഹം കുവൈത്തിലെത്തും. കുവൈത്ത് അമീർ ശൈഖ് മിഷ്അൽ അൽ-അഹമ്മദ് അൽ-ജാബർ അസ്സബാഹുമായി ശൈഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തും. സാമ്പത്തികം, നിക്ഷേപം, വികസനം എന്നിവയുൾപ്പെടെ നിരവധി മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനായി ഇരുവരും ചർച്ചകൾ നടത്തും.

നിലവിൽ രണ്ട് രാജ്യങ്ങൾക്കുമിടയിൽ വളരെ അടുത്ത ബന്ധമാണുള്ളത്. സെപ്തംബറിൽ അബുദാബിയിൽ കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ശൈഖ് മുഹമ്മദിന്റെ കുവൈത്ത് സന്ദർശനം.

ഒക്ടോബറിൽ യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് കുവൈത്തിലെത്തിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!