കുവൈത്ത് സിറ്റി: പുതിയ കരട് റസിഡൻസി നിയമത്തിന് അംഗീകാരം നൽകി കുവൈത്ത് മന്ത്രിസഭ. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നാണ് പുതിയ നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്. അനധികൃത പ്രവാസികൾക്ക് അഭയം നൽകുന്നതും പുതിയ നിയമത്തിൽ നിരോധിച്ചിരിക്കുന്നു.
പ്രധാനമന്ത്രിയും ആഭ്യന്തര, പ്രതിരോധ മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് കരട് നിയമത്തിന് അംഗീകാരം ലഭിച്ചത്. പുതിയ നിയമം അനുസരിച്ച് കുവൈത്ത് അമീർ അംഗീകരിച്ചതിനുശേഷം നിയമം പ്രാബല്യത്തിൽ വരും.
വിസ കച്ചവട നിരോധനം, വിദേശികളെ നാടുകടത്തുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ, താമസ നിയമലംഘകർക്ക് എതിരെയുള്ള ശിക്ഷകൾ എന്നിവയാണ് കരട് നിർദ്ദേശത്തിലുള്ളത്.