കുവൈത്തിൽ വരും ദിവസങ്ങളിൽ പകൽ സമയത്ത് മിതമായ കാലാവസ്ഥയും രാത്രിയിൽ തണുപ്പും തുടരും

kuwait

കുവൈത്ത് സിറ്റി: രാജ്യത്ത് വരും ദിവസങ്ങളിൽ പകൽ സമയത്ത് മിതമായ കാലാവസ്ഥയും രാത്രിയിൽ തണുപ്പും തുടരുമെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നേരിയ വടക്കുപടിഞ്ഞാറൻ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധാരാർ അൽ അലി വ്യക്തമാക്കി.

നിലവിൽ രാജ്യത്ത് സുഖകരമായ കാലാവസ്ഥയാണ്. വരും ദിവസങ്ങളിൽ താപനില പതിയെ കുറഞ്ഞുവരികയും തണുപ്പിലേക്ക് പ്രവേശിക്കുകയും ചെയ്യും. വെള്ളിയാഴ്ച പരമാവധി താപനില 25 ഡിഗ്രി സെൽഷ്യസ് മുതൽ മുതൽ 28 ഡിഗ്രി സെൽഷ്യസ് വരെയാകും. രാത്രി മിതമായ തണുപ്പും അനുഭവപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.

ശനിയാഴ്ച്ച പകൽ പരമാവധി താപനില 29 ഡിഗ്രി സെൽഷ്യസ് മുതൽ മുതൽ 32 ഡിഗ്രി സെൽഷ്യസ് വരെയാകുമെന്നും കാലാവസ്ഥ കേന്ദ്രം പ്രവചിക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!