കുവൈത്ത് സിറ്റി: വ്യാജ കുറ്റങ്ങൾ ചുമത്തി വിദേശികളെ നാടുകടത്താനും ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. പൊലീസ് ഉദ്യോഗസ്ഥന് അഞ്ച് വർഷം തടവും 2,000 കുവൈത്ത് ദിനാർ പിഴയും വിധിച്ചു. ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്.
മദ്യക്കടത്ത് തുടങ്ങിയ വ്യാജ കുറ്റങ്ങൾ ചുമത്തി കൈക്കൂലി വാങ്ങാനും, കൈക്കൂലി നൽകാത്ത ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനുമാണ് ശിക്ഷ. ഏഷ്യൻ വംശജരായ വിദേശികളെ ലക്ഷ്യം വച്ചുള്ള പ്രവർത്തനമാണ് ഈ ഉദ്യോഗസ്ഥൻ നടത്തിയിരുന്നത്. കഴിഞ്ഞ മേയ് മാസം അവസാനമാണ് ഉദ്യോഗസ്ഥന്റെ കള്ളത്തരങ്ങൾ വെളിച്ചതായത്.
വിദേശികൾ മദ്യം കടത്തിയെന്ന് വ്യാജമായി ആരോപിച്ച് കസ്റ്റഡിയിലെടുക്കുകയും, തുടർന്ന് ഭീമമായ തുക കൈക്കൂലി ആവശ്യപ്പെട്ട് ബ്ലാക്ക്മെയിൽ ചെയ്യുകയും ചെയ്യുന്ന രീതിയിലായിരുന്നു ഈ ഉദ്യോഗസ്ഥൻ പ്രവർത്തിച്ചിരുന്നത്.