പുതിയ റസിഡൻസി നിയമത്തിന് അംഗീകാരം നൽകി കുവൈത്ത് അമീർ; വിസ കച്ചവടം പോലുള്ള നിയമലംഘനങ്ങൾക്ക് ശക്തമായ നടപടികൾ

kuwait

കുവൈത്ത് സിറ്റി: രാജ്യത്ത് പുതിയ റസിഡൻസി നിയമത്തിന് അംഗീകാരം നൽകി. കുവൈത്ത് അമീറാണ് പുതിയ റഡിഡൻസി നിയമത്തിന് അംഗീകാരം നൽകിയത്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ നിയമം നിലവിൽ വരും. വിസ കച്ചവടം പോലുള്ള നിയമലംഘനങ്ങൾക്കെതിരെ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനുള്ള വ്യവസ്ഥകളാണ് നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഏഴ് അധ്യായങ്ങളിലായി 36 ആർട്ടിക്കിളുകൾ പുതിയ റസിഡൻസി നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 1959 ലെ പഴയ നിയമത്തിൽ ഭേദഗതികൾ ഉൾപ്പെടുത്തുകയും പുതിയ വെല്ലുവിളികൾക്ക് പരിഹാര മാർഗങ്ങൾ നിർദേശിക്കുകയും ചെയ്യുന്നു. രാജ്യത്ത് പ്രവേശിക്കുകയും പുറത്തുപോകുകയും ചെയ്യുന്ന എല്ലാ പ്രവാസികൾക്കും കാലാവധിയുള്ളതും സാധുതയുള്ളതുമായ പാസ്പോർട്ട് കൈവശം വേണമെന്ന് പുതിയ നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ജിസിസി പൗരന്മാർക്ക് ഇതിൽ ഇളവ് ലഭിക്കും. രാജ്യത്ത് താമസിക്കുന്ന പ്രവാസികൾക്ക് പുതുതായി ജനിച്ച കുട്ടികളെ ബന്ധപ്പെട്ട മന്ത്രാലയങ്ങളിൽ ഉടൻ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. രജിസ്റ്റർ ചെയ്യാതിരുന്നാൽ കുട്ടിക്ക് കുവൈത്തിൽ നാലുമാസം മാത്രമേ തുടരാനാകൂവെന്നും പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു,

സന്ദർശക വിസയുടെ പരമാവധി കാലാവധി മൂന്ന് മാസമായി നിജപ്പെടുത്തിയിട്ടുണ്ട്. ഗാർഹിക തൊഴിലാളികൾ രാജ്യത്തിന് പുറത്തു നാല് മാസത്തിൽ കൂടുതൽ താമസിക്കാനാഗ്രഹിക്കുന്നുവെങ്കിൽ, ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് മുൻകൂർ അനുമതി നേടണം. മറ്റ് തൊഴിലാളികൾക്ക് രാജ്യത്തിന് പുറത്തു ആറുമാസം വരെ താമസിക്കാൻ അനുവാദമുണ്ട്. വിസാ കച്ചവടം, റസിഡൻസി കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് താമസ സൗകര്യം നൽകൽ എന്നിവയ്ക്കുള്ള ശിക്ഷകൾ കൂടുതൽ കർശനമക്കുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!