കുവൈത്ത് സിറ്റി: ഇലക്ട്രോണിക് ഇടപാടുകൾക്കും സാമ്പത്തിക കൈമാറ്റങ്ങൾക്കും ഉപഭോക്താക്കളിൽ നിന്ന് ഫീസ് ഈടാക്കും എന്ന തരത്തിലുള്ള വാർത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി കുവൈത്ത്. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് തള്ളി.
കുവൈത്തിൽ ഓൺലൈൻ പെയ്മെന്റ് ലിങ്കുകൾക്ക് നിരക്ക് ഈടാക്കാൻ ആലോചനയുണ്ടെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ വാർത്തകൾ നിഷേധിച്ചാണ് സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് രംഗത്തെത്തിയിരിക്കുന്നത്. സൗജന്യമായാണ് നിലവിൽ ഡിജിറ്റൽ പണ കൈമാറ്റങ്ങൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നതെന്ന് അധികൃതർ കൂട്ടിച്ചേർത്തു.