കുവൈത്ത് സിറ്റി: രാജ്യത്ത് തീപിടുത്ത അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി സുരക്ഷാ പരിശോധനകൾ ശക്തമാക്കി കുവൈത്ത്. ജനറൽ ഫയർഫോഴ്‌സ് ക്യാപിറ്റൽ ഗവർണറേറ്റിൽ ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം വ്യാപക പരിശോധനകൾ ആണ് നടന്നത്. കെട്ടിടങ്ങളിലെയും സ്ഥാപനങ്ങളിലെയും സുരക്ഷാ, അഗ്നി പ്രതിരോധ സൗകര്യങ്ങൾ സംഘം പരിശോധിച്ചു. നിരവധി നിയമലംഘനങ്ങളാണ് ഈ പരിശോധനയിൽ കണ്ടെത്തിയത്. അഗ്നി സുരക്ഷാ നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾ അടച്ചു പൂട്ടി. നിരവധി സ്ഥാപനങ്ങൾക്കെതിരെ നോട്ടീസ് നൽകിയിട്ടുണ്ട്.
അതേസമയം, രാജ്യത്ത് വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് തീരുമാനം.നിയമലംഘകർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.