ഇന്ത്യൻ രാഷ്ട്രപതിയിൽ നിന്ന് പത്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങി കുവൈത്തി പൗരയും യോഗ പരിശീലകയുമായ ഷെയ്ഖ അലി അൽ സബാഹ്

indian president

കുവൈത്ത് സിറ്റി: കുവൈത്ത് രാജ കുടുംബത്തിലെ പ്രമുഖയും യോഗ പരിശീലകയുമായ ഷെയ്ഖ അലി അൽ-ജാബർ അൽ-സബാഹ്, ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് പത്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങി. ഈ വർഷത്തെ റിപബ്ലിക് ദിനത്തോട് അനുബന്ധിച്ചാണ് ഷെയ്ഖ അലി അൽ സബാഹിന് പത്മശ്രീ പ്രഖ്യാപിച്ചത്.

പത്മശ്രീ ബഹുമതി ലഭിക്കുന്ന ആദ്യത്തെ കുവൈത്തി പൗരയായ ഇവർക്ക് ഈ വർഷം ലഭിക്കുന്ന എട്ടാമത്തെ അന്താരാഷ്ട്ര പുരസ്‌കാരമാണ് ഇത്. കുവൈത്തിലെ ആദ്യത്തെ ലൈസൻസുള്ള യോഗ സ്റ്റുഡിയോയായ ‘ദാറാത്മ ‘യുടെ സ്ഥാപകയാണ് ഇവർ. അറബി പദമായ ‘ദാർ’ (വീട്) എന്നതിനെ സംസ്‌കൃത പദമായ ‘ആത്മ’ (ആത്മാവ്) യുമായി സംയോജിപ്പിച്ചു കൊണ്ടാണ് ‘ ദാറാദ്മ’ എന്ന പേര് നൽകിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!