കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസി മലയാളി അന്തരിച്ചു. പാലക്കാട് കടമ്പഴിപുറം സ്വദേശി ആമ്പലൂർ കുളം വീട്ടിൽ രാഹുൽ ആണ് മരിച്ചത്. 26 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
നാട്ടിലേക്ക് പോകാനിരിക്കെയാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്. ജിലീബ് കാലികറ്റ് ഷെഫ് റെസ്റ്റോറന്റ് ജീവനക്കാരനും .ഒഐസിസി പാലക്കാട് ജില്ലാ കമ്മറ്റി അംഗവുമാണ് രാഹുൽ.
മോഹനൻ ആണ് രാഹുലിന്റെ പിതാവ്. മാതാവ് രമണി. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു.