ദേശീയ ഐക്യം തകർക്കാൻ ശ്രമിച്ചു; സോഷ്യൽ മീഡിയയിൽ വിദ്വേഷ പരാമർശം നടത്തിയ കുവൈത്തി പൗരൻ അറസ്റ്റിൽ

arrested

കുവൈത്ത് സിറ്റി: ദേശീയ ഐക്യം തകർക്കുവാനും സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുവാനും ലക്ഷ്യമിട്ട് സാമൂഹിക ഘടനയെ മനഃപൂർവ്വം അപമാനിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വിദ്വേഷ പരാമർശം നടത്തിയ കുവൈത്തി പൗരൻ അറസ്റ്റിൽ. സുരക്ഷാ സേനയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

സമൂഹത്തിലെ ഒരു വിഭാഗത്തെ പരിഹസിക്കുകയും അനാദരിക്കുകയും ചെയ്യുന്ന തരത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇയാൾ വീഡിയോ പ്രചരിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് സുരക്ഷാ സേന അറിയിച്ചു. ഇയാൾക്കെതിരെ ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിച്ച ശേഷം, ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!