കുവൈത്ത് സിറ്റി: കുവൈത്തിൽ ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ച് ജസീറ എയർവേയ്‌സ്. 14 ദിനാർ മുതലാണ് വൺവേ ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. ഈ നിരക്കുകളിൽ ഒരു ലക്ഷത്തോളം സീറ്റുകൾ ലഭ്യമാകും.
ഇന്ന് മുതൽ ജൂലായ് 31 വരെയുള്ള കാലയളവിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് നിരക്ക് ഇളവ് ബാധകമാകുക. യാത്രാ തിയ്യതി ഓഗസ്റ്റ് 1 നും സെപ്റ്റംബർ 30 നും ഇടയിൽ ആയിരിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.