കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യ ക്ലിനിക്ക് അടച്ചുപൂട്ടി. സാൽമിയയിൽ പ്രവർത്തിച്ചിരുന്ന സ്വകാര്യ മെഡിക്കൽ ക്ലിനിക്കാണ് ആരോഗ്യ മന്ത്രാലയം അടച്ചു പൂട്ടിയത്. നിയമ വിരുദ്ധ നടപടികളെ തുടർന്നാണ് നടപടി. ക്ലിനിക്കിന് ലൈസൻസ് ഇല്ലെന്നും ആരോഗ്യ-സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും അധികൃതർ കണ്ടെത്തി.
മരുന്നുകളുടെ സംഭരണത്തിലും ഗുരുതരമായ നിയമ ലംഘനങ്ങളുണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. നിയമലംഘനത്തിൽ ഉൾപ്പെട്ട ആറു ജീവനക്കാരെ നാടുകടത്താൻ നിയമാനുസൃത നടപടികൾക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറി.