ശക്തമായ സുരക്ഷാ പരിശോധനകൾ തുടർന്ന് കുവൈത്ത്; 36 പേർ അറസ്റ്റിൽ

kuwait police

കുവൈത്ത് സിറ്റി: രാജ്യത്ത് ശക്തമായ സുരക്ഷാ പരിശോധനകൾ തുടർന്ന് കുവൈത്ത്. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് രാജ്യവ്യാപകമായി സുരക്ഷ – ട്രാഫിക് പരിശോധനകൾ നടക്കുന്നത്. ഈ പരിശോധനയിൽ 934 ട്രാഫിക് നിയമനങ്ങളാണ് കണ്ടെത്തിയത്. 36 പേർ അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്.

താമസ- തൊഴിൽ നിയമ ലംഘനം നടത്തിയ 13 പേരെ അറസ്റ്റ് ചെയ്തു. തിരിച്ചറിയൽ രേഖകൾ ഇല്ലാത്ത ആറു പേരും പിടികിട്ടാപ്പുള്ളിയായ 9 പേരും അറസ്റ്റിലായി. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച 3 പ്രായപൂർത്തിയാകാത്തവർ, മയക്കുമരുന്നും മദ്യവുമായി പിടികൂടിയ രണ്ടുപേർ, അസ്വാഭാവികമായ അവസ്ഥയിൽ കണ്ടെത്തിയ ഒരാൾ, മുൻകരുതൽ തടങ്കലിൽ വച്ച ഒരാൾ തുടങ്ങിയവരും പിടിയിലായവരിൽ ഉൾപ്പെടുന്നു.

വരും ദിവസങ്ങളിൽ രാജ്യവ്യാപകമായി കർശന പരിശോധന തുടരാനാണ് അധികൃതരുടെ തീരുമാനം. രാജ്യത്തെ സാമൂഹിക സുരക്ഷ നിലനിർത്തുന്നതിന് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെടുകയാണെങ്കിൽ ഉടനടി റിപ്പോർട്ട് ചെയ്യണമെന്നും പൊതുജനങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!