കുവൈത്ത് സിറ്റി: കുവൈത്തിൽ സ്‌പോൺസറുടെ കുഞ്ഞിനെ വാഷിങ് മെഷീനിലിട്ട് കൊലപ്പെടുത്തിയ പ്രവാസി വീട്ടുജോലിക്കാരിക്ക് വധശിക്ഷ. കുവൈത്ത് ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ഫിലിപ്പീൻസുകാരിയായ വീട്ടുജോലിക്കാരിയാണ് സ്‌പോൺസറുടെ കുഞ്ഞിനെ കൊലപ്പെടുത്തിയത്.
2024 ഡിസംബർ 26നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടി വെള്ളത്തിൽ വീണതായിരുന്നുവെന്നായിരുന്നു പ്രതിയുടെ വാദം. എന്നാൽ, തെളിവുകളെല്ലാം എതിരായതോടെ കോടതി ഇവർക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.