കുവൈത്ത് സിറ്റി; കുവൈത്തിലെ മുബാറക് അൽകബീറിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 27 കാറുകൾ നീക്കം ചെയ്തു. മുൻസിപ്പാലിറ്റിയുടെ ശുചിത്വനിയമങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. പാഴ് വസ്തുക്കളും ബോട്ടുകളും നീക്കിയതായും അധികൃതർ അറിയിച്ചു. പൊതുജനാരോഗ്യവും ശുചിത്വവും ഉറപ്പുവരുത്തുന്നതിനായി മുൻസിപ്പാലിറ്റി വലിയ രീതിയിലുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്.
നിയമലംഘനങ്ങൾ തടയുന്നതിനായി മുൻസിപ്പാലിറ്റി അധികൃതർ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. പൊതുശുചിത്വ നിയമലംഘനത്തിനും റോഡ് തടസ്സപ്പെടുത്തലിനും 40 പിഴകൾ ചുമത്തി. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട കാറുകളിലും നിയമം പാലിക്കാത്ത ബിസിനസ് കണ്ടെയ്നറുകളിലും 38 നീക്കംചെയ്യൽ സ്റ്റിക്കറുകൾ പതിപ്പിച്ചു.