കുവൈത്ത് സിറ്റി: കുവൈത്തിൽ കനത്ത മൂടൽ മഞ്ഞ്. മൂടൽമഞ്ഞിനെ തുടർന്ന് കുവൈത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ അയൽ രാജ്യങ്ങളിലേക്ക് വഴിതിരിച്ചു വിട്ടിരിക്കുകയാണ്. വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാൻ കഴിയാത്ത തരത്തിൽ കനത്ത മൂടൽ മഞ്ഞാണ് അനുഭവപ്പെടുന്നത്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താൻ വിമാനങ്ങൾ വഴി തിരിച്ച് വിടുന്നതെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ അറിയിച്ചു.
അതേസമയം, കുവൈത്ത് വിമാനത്താവളത്തിൽ നിന്നും പുറപ്പെടേണ്ട വിമാനങ്ങൾ വൈകുകയും ചെയ്യുന്നുണ്ട്. കുവൈത്ത് വിമാനത്താവളത്തിന് ചുറ്റും കനത്ത മൂടൽ മഞ്ഞ് നിറഞ്ഞ അവസ്ഥയാണ്. ഇവിടുത്തെ ദൃശ്യപരത 100 മീറ്ററിൽ താഴെയാണ്. കാലാവസ്ഥ മെച്ചപ്പെട്ടാൽ വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.







