കുവൈത്ത് സിറ്റി: കുവൈത്തിൽ എയർലൈൻ കമ്പനിയ്ക്കും ട്രാവൽ ഏജൻസികൾക്കുമെതിരെ നടപടി. 8 ട്രാവൽ ഏജൻസികൾക്കും ഒരു എയർലൈൻ കമ്പനിക്കെതിരെ കുവൈത്ത് പിഴ ചുമത്തി. യാത്രക്കാരിൽ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടാൻ തങ്ങൾ ബാധ്യസ്ഥരാണെന്ന് വ്യോമയാന അധികൃതർ വ്യക്തമാക്കി. നിയമ ലംഘകർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.







