കുവൈത്ത് സിറ്റി: കുവൈത്തിൽ സുലൈബിയയിലെ ജയിൽ കെട്ടിടത്തിൽ തീപിടുത്തം. നിരവധി പേർക്ക് തീപിടുത്തത്തിൽ പരിക്കേറ്റതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കെട്ടിടത്തിൽ ശുചീകരണ ജോലികൾക്കായി നിയോഗിക്കപ്പെട്ട തൊഴിലാളികൾക്കും നിരവധി പോലീസ് ഉദ്യോഗസ്ഥർക്കുമാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇവരുടെ ആരോഗ്യ നില നിരീക്ഷിച്ചു വരികയാണെന്നും മന്ത്രാലയം അറിയിച്ചു. അഗ്നി ശമന സേന വിഭാഗം എത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടുത്തത്തിന്റെ കാരണങ്ങൾ കണ്ടെത്തുന്നതിനും ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുന്നതിനുമായി ബന്ധപ്പെട്ട അധികാരികൾ അന്വേഷണം ആരംഭിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു.







