ജ്വല്ലറിയിൽ നിന്നും സ്വർണ്ണം മോഷ്ടിച്ചു; കുവൈത്തിൽ പ്രവാസി ജീവനക്കാരൻ അറസ്റ്റിൽ

jewellery

കുവൈത്ത് സിറ്റി: സ്വർണ്ണ മോഷണ കേസുമായി ബന്ധപ്പെട്ട് കുവൈത്തിൽ പ്രവാസി ജ്വല്ലറി ജീവനക്കാരൻ അറസ്റ്റിൽ. 20 ലക്ഷം ദിനാറിന്റെ ( ഏകദേശം 58 കോടി രൂപ ) സ്വർണ്ണം കവർന്ന കേസിലാണ് ജ്വല്ലറി ജീവനക്കാരൻ അറസ്റ്റിലായത്. സ്റ്റോക്കിൽ ഉണ്ടായ കുറവ് കണ്ടെത്തിയതിനെ തുടർന്ന് ജ്വല്ലറി ഗ്രൂപ്പ് ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

ബില്ലുകളിൽ കൃത്രിമം നടത്തി ഏകദേശം ഇരുപത് ലക്ഷത്തോളം ദിനാർ വിലവരുന്ന സ്വർണാഭരണങ്ങൾ താൻ അപഹരിച്ചതായി പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. മോഷ്ടിച്ച സ്വർണ്ണാഭരണങ്ങൾ വിറ്റ പണത്തിന്റെ ഒരു ഭാഗം ഹവാല വഴി നാട്ടിലേക്ക് കടത്തിയതായും ബാക്കിയുള്ളത് സ്വർണ്ണ ബാറുകൾ ആയി സൂക്ഷിച്ചു വെച്ചിരിക്കുകയാണെന്നും ഇയാൾ പോലീസിനോട് സമ്മതിച്ചു. ഇയാൾക്കെതിരെയുള്ള നിയമ നടപടികൾ പുരോഗമിക്കുകയാണെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!