കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രധാന റോഡിൽ ഗതാഗത നിയന്ത്രണം. ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ റോഡിലെ (അഞ്ചാം റിംഗ് റോഡ്) ഖുർതുബാ പ്രദേശത്ത് മൂന്ന് ഇടത് എക്‌സ്പ്രസ് ലെയിനുകൾ താൽക്കാലികമായി അടയ്ക്കും. ജനറൽ ട്രാഫിക് വകുപ്പ് ആണ് ഇക്കാര്യം അറിയിച്ചത്. സൽമിയയിൽ നിന്ന് ജഹ്റയിലേക്ക് പോകുന്ന വാഹനങ്ങളെയാണ് ഈ അടച്ചിടൽ ബാധിക്കുക.
ഏപ്രിൽ 30 വ്യാഴാഴ്ച പുലർച്ചെ മുതൽ ഈ ട്രാഫിക് നിയന്ത്രണം പ്രാബല്യത്തിൽ വരും. 14 ദിവസത്തേക്ക് ഇത് തുടരും. ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് നിർദ്ദേശങ്ങൾ പാലിക്കണമെന്നും വൈകിപ്പോകൽ ഒഴിവാക്കാൻ ബദൽ വഴികൾ ഉപയോഗിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.







