സബ്‌സിഡി വാട്ടർ കാർഡുകൾ അനധികൃതമായി വിൽപ്പന നടത്തി; കുവൈത്തിൽ 3 പ്രവാസികൾ അറസ്റ്റിൽ

IMG-20260501-WA0053

കുവൈത്ത് സിറ്റി: സബ്‌സിഡി വെള്ളം റീഫിൽ കാർഡുകൾ അനധികൃതമായി വ്യാപാരം നടത്തിയ മൂന്ന് പ്രവാസികൾ കുവൈത്തിൽ അറസ്റ്റിൽ. ഏഷ്യൻ സ്വദേശികളായ മൂന്ന് പേരെയാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തത്. ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.

 

 

വൈദ്യുതി-ജല മന്ത്രാലയം നൽകുന്ന കാർഡുകൾ അനധികൃതമായി വിൽക്കുന്നുവെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. 250 വാട്ടർ കാർഡുകൾ, നിരവധി ശേഖരണ ഇൻവോയിസുകൾ, ബാങ്ക് രേഖകൾ എന്നിവ പ്രതികളിൽ നിന്ന് പിടിച്ചെടുത്തു. ഈ കാർഡുകൾ വ്യക്തികൾക്കും ടാങ്കർ ഉടമകൾക്കും അവരുടെ ഉപയോഗത്തിനായി മാത്രമാണ് നൽകുന്നത്. ഇവ വിൽപ്പനയ്ക്ക് അനുവദനീയമല്ല. പ്രതികൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു. സർക്കാർ സബ്‌സിഡി ദുരുപയോഗം ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!