കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസി മലയാളി മരിച്ചു. മലപ്പുറം മാറഞ്ചേരി സ്വദേശി മഞ്ചേരി വീട്ടിൽ ഗോപിനാഥനാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. 56 വയസായിരുന്നു. കുവൈത്തി വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ഗോപി.
മൃതശരീരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് പൊതു ദർശനത്തിന് സഭ മോർച്ചറിൽ വെക്കും. നാളെ ഉച്ചക്ക് 1 മണിക്ക് ഗോപിയുടെ മൃതദേഹം കുവൈത്ത് എയർവെയ്സിൽ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സലീം കൊമ്മേരിയുടെ നേതൃത്വത്തിൽ പൂർത്തിയായിട്ടുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.







