കുവൈത്ത് സിറ്റി: അനധികൃത സ്റ്റാളുകൾക്കെതിരെ നടപടി കടുപ്പിച്ച് കുവൈത്ത്. വെള്ളിയാഴ്ച്ച മഹ്ബൗള പ്രദേശത്ത് സുരക്ഷാ അധികൃതർ നടത്തിയ ഫീൽഡ് ക്യാമ്പെയ്‌നിൽ മൂന്ന് അനധികൃത താത്ക്കാലിക സ്റ്റാളുകൾ അടച്ചുപൂട്ടുകയും അവ പ്രവർത്തിപ്പിച്ചിരുന്ന 10 പ്രവാസികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
രാജ്യത്തുടനീളമുള്ള നിയമലംഘനങ്ങൾ ചെറുക്കുന്നതിനും സുരക്ഷാ നിയന്ത്രണം ശക്തിപ്പെടുത്തുന്നതിനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് അധികൃതർ പരിശോധന ശക്തമാക്കിയത്. വരും ദിവസങ്ങളിലും ശക്തമായ പരിശോധനാ ക്യാമ്പെയ്ൻ തുടരുമെന്നും നിയമലംഘകർക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.







