കുവൈത്തിൽ ലിഫ്റ്റിൽ കുടുങ്ങി മലപ്പുറം സ്വദേശി മരിച്ചു. ചമ്ര വട്ടം സ്വദേശി ഷാഫി ആണ് മരണമടഞ്ഞത്. ഇന്നലെ രാത്രി 8 മണിയോടെ മംഗഫിലെ ബ്ലോക്ക് 4 ലെ ബക്കാല ജീവനക്കാരനായ ഇദ്ദേഹം അപകടം സംഭവിച്ച കെട്ടിടത്തിൽ ഹോം ഡെലിവറിക്കായി എത്തിയതായിരുന്നു.ഇദ്ദേഹം കയറിയ ലിഫ്റ്റിന്റെ പ്രവർത്തനം നിലച്ചതിനെ തുടർന്നാണു അപകടം ഉണ്ടായത്. അഗ്നി രക്ഷാ സേന എത്തിയാണു മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ഫോറൻസിക് പരിശോധനക്കായി മോർച്ചറിയിലേക്ക് മാറ്റി.