കുവൈത്തിൽ റമദാൻ മാസത്തിൽ കൊവിഡ് വാക്സിനേഷനുള്ള സമയത്തിൽ ആരോഗ്യ മന്ത്രാലയം മാറ്റം വരുത്തി. ഇത് അനുസരിച്ച് മിഷ്‌റഫിലെ എക്‌സിബിഷൻ ഗ്രൗണ്ട് വാക്‌സിനേഷൻ സെന്റർ ഞായർ മുതൽ വ്യാഴം വരെ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ പ്രവർത്തിക്കും. ഇതിനു പുറമേ ജാബർ പാലത്തിലെ വാക്സിനേഷൻ സെന്റർ, രാജ്യത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ജിലീബ് യൂത്ത് സെന്റർ എന്നിവിടങ്ങളിൽ രാത്രി 8 മുതൽ അർദ്ധരാത്രി 12 വരെ പ്രവർത്തിക്കുമെന്നും അധികൃതർ വ്യക്തമാക്കി.