ഫിന്താസിൽ റെസ്റ്റോറന്റിൽ രണ്ട്‌ സിറിയക്കാർ കൊല്ലപ്പെട്ടു

കുവൈത്ത്‌ ഫിന്താസ്‌ പ്രദേശത്ത്‌ ഒരു റെസ്റ്റോറന്റിൽ ഉണ്ടായ വഴക്കിനിടയിൽ രണ്ട്‌ സിറിയക്കാർ കൊല്ലപ്പെട്ടു. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. ഒരു സിറിയക്കാരൻ തൽക്ഷണം മരണമടഞ്ഞിരുന്നു. കുത്തേറ്റ്‌ പരിക്കേറ്റ രണ്ടാമത്തെ ആൾ പിന്നീടാണ് മരണമടഞ്ഞത്‌. പ്രതിയായ ഈജിപ്ഷ്യൻ സ്വദേശിയെ സുരക്ഷാ വിഭാഗം അറസ്റ്റ്‌ ചെയ്തു.