Search
Close this search box.

കുവൈത്തിൽ ഇറാനി ഖുബൂസ്‌ കടകളും അടച്ചുപൂട്ടൽ ഭീഷണിയിൽ

IMG_04052022_111047_(1200_x_628_pixel)

കുവൈത്തിൽ സ്വദേശികളുടേയും വിദേശികളുടെയും ഇഷ്ട വിഭവമായ ഇറാനി ഖുബൂസ്‌ കടകൾ അടച്ചു പൂട്ടൽ ഭീഷണിയിൽ. തൊഴിലാളികളുടെ ദൗർലഭ്യം മൂലം ഇതിനകം നിരവധി കടകൾ അടച്ചു പൂട്ടുകയും നിലവിൽ പ്രവർത്തിക്കുന്നവ അടച്ചു പൂട്ടലിന്റെ വക്കിലും എത്തിയിരിക്കുകയാണു. രാജ്യത്ത്‌ കോവിഡ് പ്രതിസന്ധി ആരംഭിച്ചതിനെ തുടർന്ന് ജോലി ഇല്ലാതായതോടെ ഈ രംഗത്തെ തൊഴിലാളികളിൽ ഭൂരിഭാഗവും നാട്ടിലേക്ക്‌ പോയിരുന്നു. വിവിധ കാരണങ്ങളാൽ ഇവരിൽ പലർക്കും തിരിച്ചെത്താൻ സാധിച്ചില്ല. മാത്രവുമല്ല 60 വയസ്സിനു മുകളിൽ പ്രായമായ ഹൈ സ്കൂൾ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവർക്ക്‌ താമസരേഖ പുതുക്കി നൽകുന്നതിനു ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും വ്യവസ്ഥകളും ഈ രംഗത്ത്‌ പ്രവർത്തിക്കുന്ന തൊഴിലാളികളേയും പ്രതികൂലമായി ബാധിക്കുകയും ചെയ്തു. ഇതോടെയാണു തൊഴിലാളി ക്ഷാമം രൂക്ഷമായത്‌. ഈ രംഗത്തെ തൊഴിലാളികളിൽ ഭൂരിഭാഗവും ഇറാനികളാണു. നിക്ഷേപ മേഖലയിൽ പ്രവർത്തിക്കുന്ന 40 ശതമാനം സ്ഥാപനങ്ങളും ഇതിനകം അടച്ചു പൂട്ടിയതായാണ് റിപ്പോർട്ട്. തൊഴിലാളി ക്ഷാമത്തിനു പുറമെ വാടക വർദ്ധനവും അടച്ചു പൂട്ടലിനു മറ്റൊരു കാരണമായി. ജം’ ഇയ്യകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കടകളും നിലവിൽ അടച്ചു പൂട്ടൽ ഭീഷണിയിലാണ്.ഈ സ്ഥാപനങ്ങൾക്ക് സർക്കാർ സബ്‌സിഡി നൽകുന്നതിനാൽ ഒരു ഖുബൂസിനു 20 ഫിൽസാണ് സർക്കാർ നിശ്ചയിച്ച നിരക്ക്. എന്നാൽ രാജ്യത്ത് പല ഉൽപ്പന്നങ്ങൾക്കും ഗണ്യമായ വില വർദ്ധനവ് ഉണ്ടായിരിക്കുന്നതിനാൽ ഈ നിരക്കിൽ ഖുബൂസ് വിൽക്കാൻ സാധിക്കില്ലെന്നാണ് ഉടമകൾ പറയുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!