കുവൈത്തിൽ ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻഫർമേഷൻ സംവിധാനം സഹൽ ആപ്പ് വഴി 7 പുതിയ സേവനങ്ങൾ കൂടി ലഭ്യമാക്കി. ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട താഴെ പറയുന്ന 7 സേവനങ്ങളാണു പുതുതായി ചേർത്തിരിക്കുന്നത്.
1 ) ട്രാഫിക് പിഴ അടയ്ക്കൽ
2) മറ്റുള്ളവരുടെ ട്രാഫിക് പിഴ അടയ്‌ക്ൽ
3 ) താമസരേഖയുമായി ബന്ധപ്പെട്ട പിഴ അടയ്ക്കൽ
4 )വിസയുമായി ബന്ധപ്പെട്ട പിഴ അടയ്‌ക്കൽ
5 ) നാടുകടത്തപ്പെട്ടവരുടെ യാത്രാ ടിക്കറ്റുകളുടെ പണം അടയ്ക്കൽ
6 ) പ്രവാസികളുടെ മെഡിക്കൽ പരിശോധന ഫലം ലഭ്യമാക്കൽ
7 ) താത്കാലിക താമസ രേഖ പുതുക്കൽ, താമസരേഖ മാറ്റം.