Search
Close this search box.

വിദ്യാർത്ഥികളെ ലോകകപ്പിലേക്ക് ക്ഷണിച്ചതിന് ഖത്തറിന് നന്ദി അറിയിച്ച് കുവൈറ്റ് കാബിനറ്റ്

IMG-20221129-WA0033

ഖത്തർ അമീർ തമീം ബിൻ ഹമദ് അൽതാനി ബലാത് അൽ-ശുഹദാ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ലോകകപ്പ് മത്സരത്തിൽ പങ്കെടുക്കാനുള്ള ക്ഷണത്തിൽ കുവൈത്ത് ഗവൺമെന്റിനും ജനങ്ങൾക്കും വേണ്ടി കാബിനറ്റ് ഖത്തറിന് നന്ദി അറിയിച്ചു.

പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ അൽ-സെയ്ഫ് കൊട്ടാരത്തിൽ നടന്ന പ്രതിവാര കാബിനറ്റ് യോഗം, കുവൈത്തും ഖത്തറും തമ്മിലുള്ള സാഹോദര്യബന്ധം ക്ഷണത്തിലൂടെ സാക്ഷാത്കരിച്ചതായി ചൂണ്ടിക്കാട്ടി.

ഫിഫ ലോകകപ്പ് ഖത്തർ 2022 ന്റെ ഉദ്ഘാടന ചടങ്ങ് ആഘോഷിക്കുന്നതിനിടെ കുവൈറ്റ് സ്‌കൂൾ വിദ്യാർത്ഥികളെ കാണിക്കുന്ന വീഡിയോയ്ക്ക് പിന്നാലെയാണ് ക്ഷണം വന്നത്. ഭാവിയിൽ കൂടുതൽ വിജയങ്ങൾ കൈവരിക്കാൻ ഖത്തറിന് കഴിയട്ടെയെന്ന് കാബിനറ്റ് ആത്മാർത്ഥമായ ആശംസകൾ അറിയിച്ചു. അതേസമയം ബുധനാഴ്ചത്തെ കുവൈത്ത് സന്ദർശന വേളയിൽ ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് അൽ സുഡാനിയുമായി നടത്തിയ ചർച്ചകളുടെ ഫലങ്ങൾ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി മന്ത്രിസഭാംഗങ്ങളെ ധരിപ്പിച്ചുളോട് വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!