കുവൈറ്റ് സിറ്റി: ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്‌സ് ഈ ഉത്സവകാലത്ത് ഉപയോക്താക്കൾക്കായി ആകർഷമായ ഓഫറുകൾ അവതരിപ്പിക്കുന്നു. നവംബർ 10 വരെ ആഭരണങ്ങൾ വാങ്ങുന്നതിനൊപ്പം സൗജന്യമായി സ്വർണനാണയങ്ങളും സ്വന്തമാക്കാം. കൂടാതെ പണിക്കൂലിയിലും ഇളവുകൾ ലഭിക്കും.
600 ദിനാറിനോ അതിന് മുകളിലോ ഉള്ള തുകയ്ക്ക് ഡയമണ്ട് അല്ലെങ്കിൽ പോൾക്കി ആഭരണങ്ങൾ വാങ്ങുമ്പോൾ രണ്ടു ഗ്രാം സ്വർണനാണയം സൗജന്യമായി ലഭിക്കും. കൂടാതെ, 600 ദിനാറിന് അൺകട്ട്, പ്രഷ്യസ് സ്റ്റോൺ, പ്ലാറ്റിനം ആഭരണങ്ങൾ വാങ്ങുമ്പോഴും 350 മുതൽ 599 ദിനാർ വരെ വിലയുള്ള ഡയമണ്ട് അല്ലെങ്കിൽ പോൾക്കി ആഭരണങ്ങൾ വാങ്ങുമ്പോഴും ഒരു ഗ്രാം സ്വർണ നാണയം സൗജന്യമായി ലഭിക്കും.
കൂടാതെ 350 മുതൽ 599 ദിനാർ വരെ വിലയുള്ള അൺകട്ട്/പ്രഷ്യസ്/പ്ലാറ്റിനം ആഭരണങ്ങൾ വാങ്ങുമ്പോഴും 600 ദിനാറിന് സ്വർണാഭരണങ്ങൾ വാങ്ങുമ്പോഴും അര ഗ്രാം സ്വർണ നാണയം സൗജന്യമായി നേടാം. ഇതിന് പുറമെ 350 മുതൽ 599 വരെ ദിനാറിൻറെ സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ ഉപയോക്താക്കൾക്ക് 1/4 ഗ്രാം സ്വർണ നാണയം സ്വന്തമാക്കാം.
ആഭരണ പർച്ചേസിൻറെ മൂല്യം വർദ്ധിപ്പിക്കുന്നതിനായി കല്യാൺ ജൂവലേഴ്‌സിൻറെ തെരഞ്ഞെടുത്ത ആഭരണങ്ങൾക്ക് പണിക്കൂലി 5.5 ശതമാനം മുതലാണ് തുടങ്ങുന്നത്. ആഘോഷങ്ങളുടെയും സമ്മാനം കൈമാറുന്നതിൻറെയും അവസരങ്ങളാണ് ഉത്സവകാലമെന്നും ജനപ്രിയമായ സ്വർണനാണയ ഓഫർ വീണ്ടും അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും കല്യാൺ ജൂവലേഴ്‌സ് എക്സിക്യൂട്ടീവ് ഡയറക്‌ടർ രമേഷ് കല്യാണരാമൻ പറഞ്ഞു. പണിക്കൂലിയിൽ ആകർഷകമായ ഇളവുകൾ അവതരിപ്പിക്കുന്ന പ്രചാരണപരിപാടി ഉത്സവകാലത്തിന് കൂടുതൽ തിളക്കം നല്‌കുന്നതായിരിക്കും. സവിശേഷമായ ആഭരണങ്ങൾക്കൊപ്പം മൂല്യവത്തായ സ്വർണനാണയങ്ങളും വീട്ടിലെത്തിക്കാൻ സാധിക്കുമെന്നതാണ് ഈ ഓഫറിൻറെ പ്രത്യേകത. സമാനതകളില്ലാത്ത മൂല്യവും ഗുണമേന്മയും വിശ്വാസ്യതയും ഓരോ പർച്ചേയ്‌സിനുമൊപ്പം നല്‌കുന്നതിനുള്ള പ്രതിബദ്ധതയാണ് കല്യാൺ ജൂവലേഴ്‌സിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കല്യാൺ ജൂവലേഴ്‌സിൽ നിന്ന് ആഭരണങ്ങൾ വാങ്ങുമ്പോൾ ശുദ്ധത ഉറപ്പ് നൽകുന്നതും വിശദമായ ഉത്പന്ന വിവരങ്ങളും കൈമാറ്റത്തിനും തിരികെ വാങ്ങുന്നതിനുമുള്ള സുതാര്യമായ നയങ്ങൾ ഉൾക്കൊള്ളുന്നതുമായ നാലുതല അഷ്വറൻസ് സാക്ഷ്യപത്രവും ലഭിക്കും. ആഭരണങ്ങൾക്ക് ജീവിതകാലം മുഴുവൻ സൗജന്യ മെയിൻറനൻസും ലഭിക്കും. ഉപയോക്താക്കൾക്ക് ഏറ്റവും മികച്ചത് നല്കുവാനുള്ള ബ്രാൻഡിൻറെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സാക്ഷ്യപത്രം.
കല്യാൺ ജൂവലേഴ്‌സിൻറെ കുവൈറ്റിലെ എല്ലാ ഷോറൂമുകളിലും ഈ ഓഫറുകൾ ലഭ്യമാകും.