കുവൈത്ത് സിറ്റി: കുവൈത്തിലെ ജം ഇയ്യകളിൽ ഉടൻ തന്നെ ഹോം ഡെലിവറി സേവനം ആരംഭിക്കും. ഇതിനായി തയ്യാറാക്കിയ പ്രത്യേക ആപ്ലിക്കേഷൻ ഉടൻ തന്നെ പുറത്തിറക്കുമെന്നാണ് ഡെലിവറി കമ്പനി കമ്മിറ്റിയുടെ തലവൻ അബ്ദുൽ അസീസ് അൽ-ഫലേഹ് അറിയിച്ചത്. പ്രാദേശിക ഡെലിവറി കമ്പനികൾ വഴി ജം ഇയ്യകളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് എത്തിക്കുന്നതിനായി തയ്യാറാക്കിയ പ്ലാറ്റ്ഫോമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്ലാറ്റ്ഫോം ആരംഭിച്ച ഉടൻ ഡെലിവറി ആരംഭിക്കുന്നതിന് ജം ഇയ്യകളുടെ യൂണിയനുമായും നിരവധി ഡെലിവറി കമ്പനികളുമായും കരാർ രൂപീകരിച്ചതായി അദ്ദേഹം പറഞ്ഞു. നിലവിൽ ഏകദേശം 20 പ്രാദേശിക ഡെലിവറി കമ്പനികളുമായി കരാറുകളിൽ ഒപ്പു വെച്ചു.-അദാൻ, -ഖുസൂർ, -സലാം, -നസീം, ഹദിയ,ഫർവാനിയ, അൻദലസ്, റിഖായ് എന്നിവയുൾപ്പെടെ 10 ജം ഇയ്യകളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ പ്ലാറ്റ്ഫോമിൽ വിജയകരമായി ചേർത്തു കഴിഞ്ഞു. മറ്റ് 10 ജം ഇയ്യകൾ വെയ്റ്റിംഗ് ലിസ്റ്റിലുമാണ്.
ഏകദേശം 70 ജംഇയ്യകളിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ പ്രവേശനം അടുത്ത ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാകുമെന്ന് പ്രതീഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.







