കുവൈത്തിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് അപകടം; 11 വയസ്സുകാരി മരിച്ചു

kuwait

കുവൈത്ത് സിറ്റി: കുവൈത്തിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചുണ്ടായ അപകടത്തിൽ 11 വയസ്സുകാരി മരണപ്പെട്ടു. ക്യാപിറ്റൽ ഗവർണറേറ്റിലുള്ള താമസസ്ഥലത്ത് മിസൈൽ അവശിഷ്ടങ്ങൾ പതിച്ചുണ്ടായ അപകടത്തിലാണ് 11 കാരി മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയിലും അൽ അമീരി ആശുപത്രിയിൽ എത്തിച്ച ശേഷവും അരമണിക്കൂറോളം ഡോക്ടർമാർ തീവ്രമായ ശ്രമങ്ങൾ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

അപകടത്തെ തുടർന്ന് പെൺകുട്ടിയുടെ മാതാവ് ഉൾപ്പെടെയുള്ള കുടുംബത്തിലെ നാല് പേരെ നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്നും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ വൈദ്യസഹായം നൽകുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. പെൺകുട്ടിയുടെ മരണത്തിൽ കുവൈത്ത് ആരോഗ്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!