കുവൈത്ത് സിറ്റി: മേഖലയിലെ പ്രത്യേക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ കുവൈത്തിലെ പള്ളികളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. കുവൈത്ത് മത കാര്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. വിശ്വാസികളുടെയും പള്ളി സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം.
റമദാനിലെ അവസാനത്തെ പത്തിലെ രാത്രികളിൽ തറാവീഹ് നമസ്‌കാരം അർദ്ധ രാത്രി 12:00 മുതൽ 12:30 വരെ നടത്തുക, പള്ളികളിലോ അവയുടെ പരിസരങ്ങളിലോ പുറത്തോ ഇഫ്താർ ഭക്ഷണം നൽകുന്നതും ഭക്ഷണം വിതരണം ചെയ്യുന്നതും നിരോധിക്കുക, പ്രാർത്ഥനയ്ക്കോ മറ്റ് പ്രവർത്തനങ്ങൾക്കോ പള്ളിയുടെ മുറ്റങ്ങൾ ഉപയോഗിക്കുന്നത് തടയുക, പള്ളികൾക്ക് പുറത്തുള്ള റമദാൻ തമ്പുകകളിൽ പ്രാർത്ഥന നടത്തുന്നത് നിരോധിക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് പ്രധാനമായുമുള്ളത്.







