കുവൈത്ത് ഉൾക്കടലിൽ പിക്‌നിക്കുകൾക്കും മത്സ്യബന്ധനത്തിനും അനുമതിയില്ല

IMG-20260427-WA0024

കുവൈത്ത് സിറ്റി: കുവൈത്തിൽ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കുവൈത്ത് ഉൾക്കടൽ പ്രദേശത്ത് പിക്‌നിക്കുകൾക്കും മത്സ്യബന്ധനത്തിനും അനുമതി നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചു. പരിസ്ഥിതി പബ്ലിക് അതോറിറ്റിയിലെ പൊതു സമ്പർക്ക വിഭാഗം ഡയറക്ടർ ഷെയ്ഖ അൽ-ഇബ്രാഹിം ആണ് ഇക്കാര്യം അറിയിച്ചത്.

മുൻകരുതൽ നടപടികളുടെയും സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിനും ഈ പ്രദേശങ്ങളിൽ പതിവായി സന്ദർശിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള അതോറിറ്റിയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് തീരുമാനം. പിക്‌നിക്കുകളും മത്സ്യബന്ധനത്തിനുമുള്ള അനുമതി നൽകാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം ഉൾക്കടലിന് പുറത്തുള്ള നിയുക്ത പ്രദേശങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. പ്രഖ്യാപിത സമയങ്ങൾക്കും നിബന്ധനകൾക്കും വിധേയമായാണ് ഇതെന്നും തീരുമാനം പാലിക്കുവാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും അവർ അറിയിച്ചു. ബന്ധപ്പെട്ട അധികാരികളുമായി ഏകോപനം നടത്തി കൊണ്ട് നിലവിലെ സംഭവവികാസങ്ങൾ തങ്ങൾ നിരന്തരമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പരിസ്ഥിതിയുടെയും സമൂഹത്തിന്റെയും സുരക്ഷയാണ് അതൊരിറ്റിയുടെ മുൻഗണനയെന്നും അവർ വിശദീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!