കുവൈത്ത് സിറ്റി: കുവൈത്തിൽ ബീച്ചിൽ സ്രാവ് ആക്രമണം. 11 വയസുകാരിയ്ക്ക് സ്രാവ് ആക്രമണത്തിൽ പരിക്കേറ്റുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അൽ സൂർ ബീച്ചിൽ കുടുംബത്തോടൊപ്പം കുളിക്കുകയായിരുന്ന 11 വയസുള്ള കുവൈത്തി പെൺകുട്ടിയെയാണ് സ്രാവ് ആക്രമിച്ചത്. ചെറിയ റീഫ് ഷാർക്കാണ് കുട്ടിയെ ആക്രമിച്ചതെന്നാണ് പ്രദേശവാസികളും ദൃക്‌സാക്ഷികളും പറയുന്ന കാര്യങ്ങളിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്. കുട്ടിയുടെ ജീവന് ഭീഷണിയില്ലെന്നാണ് റിപ്പോർട്ട്.
സംഭവം നടന്നതിന് പിന്നാലെ ബീച്ചിലുണ്ടായിരുന്നവർ പരിഭ്രാന്തിയിലായി. അടിയന്തര സേവന വിഭാഗങ്ങളും ആംബുലൻസ് സംഘവും സംഭവ സ്ഥലത്തെത്തി കുട്ടിയ്ക്ക് പ്രാഥമിക ചികിത്സ നൽകി. പിന്നീട് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.








