സുസ്ഥിര വികസനം; ജിസിസി സംയുക്ത ശ്രമങ്ങളെ പിന്തുണച്ച് കുവൈത്ത്

IMG-20261012-WA0005

മനാമ: സുസ്ഥിരതയ്ക്കുള്ള ജിസിസി സംയുക്ത ശ്രമങ്ങളെ പിന്തുണച്ച് കുവൈത്ത്. ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ നടന്ന ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ പരിസ്ഥിതി കാര്യ മന്ത്രിമാരുടെ സമിതിയുടെ 28-ാമത് യോഗത്തിൽ കുവൈത്ത് വികസന, സുസ്ഥിരതാ സഹമന്ത്രി ഡോ റീം അൽ-ഫുലൈജ് പങ്കെടുത്തു. ഞായറാഴ്ച്ചയാണ് യോഗം ചേർന്നത്. സംയുക്ത ഗൾഫ് പരിസ്ഥിതി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള കുവൈത്തിന്റെ പ്രതിബദ്ധതയാണ് ഈ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നത്.

 

പരിസ്ഥിതി, വികസന മേഖലകളിൽ ജിസിസി രാജ്യങ്ങൾക്കിടയിൽ സഹകരണവും ഏകോപനവും വർദ്ധിപ്പിക്കുന്നത് തുടരേണ്ടതിന്റെ പ്രാധാന്യം അൽ-ഫുലൈജ് ഉയർത്തിക്കാട്ടി. പരിസ്ഥിതി സംരക്ഷണം ഒരു പങ്കിട്ട ഉത്തരവാദിത്തമാണെന്നും സംയുക്ത ഗൾഫ് പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകുന്നുണ്ടെന്ന് അവർ പറഞ്ഞു.

 

സുസ്ഥിര വികസനത്തിനും മെച്ചപ്പെട്ട ജീവിത നിലവാരത്തിനും പരിസ്ഥിതി സംരക്ഷണം അടിസ്ഥാന സ്തംഭമാണെന്നാണ് കുവൈത്ത് വിശ്വസിക്കുന്നത്. പരിസ്ഥിതി, കാലാവസ്ഥാ വെല്ലുവിളികളെ നേരിടുന്നതിന് ജിസിസി രാജ്യങ്ങൾക്കിടയിൽ സംയോജിത ശ്രമങ്ങൾ, മെച്ചപ്പെട്ട സഹകരണം, വൈദഗ്ധ്യ കൈമാറ്റം എന്നിവ ആവശ്യമാണെന്ന് അവർ കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!