കുവൈത്തിൽ ഡെലിവെറി ബൈക്കുകൾക്ക് പുതിയ സമയക്രമം

delivery boy

കുവൈത്ത് സിറ്റി: കുവൈത്തിൽ ഡെലിവെറി ബൈക്കുകൾക്ക് പുതിയ സമയക്രമം. രാവിലെ 11 മണി മുതൽ വൈകീട്ട് 4 മണി വരെയുള്ള സമയങ്ങളിൽ ബൈക്കുകൾ വഴി ഡെലിവറി സേവനങ്ങൾ നടത്തുന്നതിനു ആഭ്യന്തര മന്ത്രാലയം വിലക്ക് ഏർപ്പെടുത്തി. ജൂൺ ഒന്ന് മുതലാണ് തീരുമാനം പ്രാബല്യത്തിൽ വരിക. ഓഗസ്റ്റ് 31 വരെ വിലക്ക് തുടരും. രാവിലെ 11 മണിമുതൽ വൈകിട്ട് 4 മണിവരെയുള്ള സമയങ്ങളിൽ തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിന് മറ്റു തൊഴിൽ മേഖലയിലെ തെഴിലാളികൾക്ക് മാനവ ശേഷി സമിതി അധികൃതർ നേരത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു.

കടുത്ത ചൂടും പ്രതികൂല കാലാവസ്ഥയും മൂലമുള്ള ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് വിഭാഗം മുന്നറിയിപ്പ് നൽകി.

തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി എല്ലാ സ്ഥാപന ഉടമകളും ഉത്തരവ് പൂർണമായി പാലിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!