വ്യാജ പാഴ്സൽ സന്ദേശങ്ങൾ; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവുമായി കുവൈത്ത്

scam

കുവൈത്ത് സിറ്റി: പാഴ്‌സലുകളോ കൊറിയർ സാധനങ്ങളോ ഡെലിവറി ചെയ്യാനുണ്ടെന്ന വ്യാജേന വരുന്ന സംശയാസ്പദമായ സന്ദേശങ്ങൾക്കെതിരെ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവുമായി കുവൈത്ത്. സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് ആണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ഇത്തരം സന്ദേശങ്ങൾക്കെതിരെ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും യാതൊരു കാരണവശാലും ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നുമാണ് നിർദ്ദേശം.

വിലാസം സ്ഥിരീകരിക്കാനോ അല്ലെങ്കിൽ പാഴ്‌സൽ ഡെലിവറി ചെയ്യാൻ സാധിച്ചില്ലെന്ന് വ്യക്തമാക്കിക്കൊണ്ടോ മൊബൈലിൽ എത്തുന്ന സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചോർത്തുന്നതിനായി തട്ടിപ്പുകാർ നടത്തുന്ന ഫിഷിംഗ് തന്ത്രങ്ങളുടെ ഭാഗമാണ് ഇത്തരം സന്ദേശങ്ങൾ. ഇത്തരം ആശയവിനിമയങ്ങൾ ഔദ്യോഗിക ചാനലുകൾ വഴി മാത്രം ബന്ധപ്പെട്ട് ബോധ്യപ്പെടണമെന്നും, സന്ദേശങ്ങളിലൂടെയോ അനാവശ്യ ലിങ്കുകളിലൂടെയോ ഔദ്യോഗിക സ്ഥാപനങ്ങൾ ഒരിക്കലും വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!