മിസൈൽ, ഡ്രോൺ അവശിഷ്ടങ്ങൾ പതിഞ്ഞ സ്ഥലങ്ങളിൽ നിന്ന് വിട്ടു നിൽക്കണം; ജനങ്ങളോട് അഭ്യർത്ഥനയുമായി കുവൈത്ത്

kuwait

കുവൈത്ത് സിറ്റി: ഇന്ന് പുലർച്ചെ രാജ്യത്തിന് നേരെയുണ്ടായ വ്യോമാക്രമണ ശ്രമത്തെ തുടർന്ന് വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർക്കപ്പെട്ട മിസൈൽ, ഡ്രോൺ അവശിഷ്ടങ്ങൾ പതിഞ്ഞ സ്ഥലങ്ങളിൽ നിന്ന് വിട്ടു നിൽക്കണമെന്ന് രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെട്ട് കുവൈത്ത്. പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

രാജ്യത്തെ പൗരന്മാരും പ്രവാസികളും ബന്ധപ്പെട്ട അധികൃതർ പുറപ്പെടുവിക്കുന്ന സുരക്ഷാ നിർദേശങ്ങളും മാർഗനിർദേശങ്ങളും കർശനമായി പാലിക്കണമെന്നാണ് നിർദ്ദേശം. അത്തരം അവശിഷ്ടങ്ങളുടെ ചിത്രങ്ങളോ വീഡിയോ ദൃശ്യങ്ങളോ പകർത്തുകയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. പൊതുസുരക്ഷ കണക്കിലെടുത്താണ് ഈ നിർദ്ദേശം നൽകുന്നതെന്നും അധികൃതർ വിശദീകരിച്ചു.

വിവരങ്ങൾ ഔദ്യോഗിക സ്രോതസുകളിൽ നിന്ന് മാത്രം സ്വീകരിക്കണമെന്നും കിവംദന്തികൾ പ്കചരിപ്പിക്കരുതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!