കുട്ടികൾക്കുള്ള കസേരക്കുള്ളിൽ ഒളിപ്പിച്ച് ലഹരി കടത്താൻ ശ്രമം; കുവൈത്തിൽ ഒരാൾ അറസ്റ്റിൽ

IMG-20261103-WA0035

കുവൈത്ത് സിറ്റി: കുട്ടികൾക്കുള്ള കസേരക്കുള്ളിൽ ഒളിപ്പിച്ച് കുവൈത്തിലേക്ക് ലഹരി കടത്താൻ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് കുവൈത്തിൽ ഒരാൾ അറസ്റ്റിലായി. കാനഡയിൽ നിന്ന് എത്തിയ പാർസലിലാണ് ലഹരി വസ്തു കണ്ടെത്തിയത്. ‘കെമിക്കൽ’ എന്നറിയപ്പെടുന്ന ലഹരിവസ്തു പുരട്ടിയ 50 കടലാസ് ഷീറ്റുകൾ പിടിച്ചെടുത്തതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് വ്യക്തമാക്കി.

ഏകദേശം 323 ഗ്രാം ഭാരമുള്ള ലഹരി പുരട്ടിയ കടലാസുകളാണ് കസേരക്കുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ചുവെച്ചിരുന്നത്. എത്തിയ വസ്തുക്കളിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ അത് വിശദമായി പരിശോധിക്കുകയായിരുന്നു. ഇതിനിടെ കസേരയിലെ ഒരു ഡ്രോയറിനുള്ളിൽ ലഹരിമരുന്ന് പുരട്ടിയ എ-4 വലിപ്പത്തിലുള്ള കടലാസുകൾ അടങ്ങിയ സഞ്ചി കണ്ടെത്തി. തുടർന്ന് കസ്റ്റംസ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്, ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ ഡ്രഗ് കൺട്രോളുമായി ചേർന്ന് ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. എയർ കാർഗോ കസ്റ്റംസ് വിഭാഗത്തിലെ ഉദ്യോഗസ്ഥരും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഡ്രഗ് കൺട്രോൾ വിഭാഗവും ചേർന്നാണ് നടപടി സ്വീകരിച്ചത്. ആഭ്യന്തര മന്ത്രാലയം, മറ്റ് അധികൃതർ എന്നിവരുമായി സഹകരിച്ച്, രാജ്യത്തേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളിലും മയക്കുമരുന്ന് കടത്തിനെതിരെ ശക്തമായ പരിശോധന തുടരുമെന്നും നിയമ ലംഘകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!