യാത്രാ അറിയിപ്പുകൾ; കുവൈത്തിൽ പ്രവാസികൾക്കും സ്വദേശികൾക്കും സഹേൽ ആപ്പിൽ പുതിയ സംവിധാനം

IMG-20261111-WA0012

കുവൈത്ത് സിറ്റി: രാജ്യത്തെ കര, സമുദ്ര, വ്യോമ, അതിർത്തികൾ വഴി രാജ്യത്തിന് പുറത്തേക്ക് പോകുന്നവരും രാജ്യത്തേക്ക് പ്രവേശിക്കുന്നവരുമായ പൗരന്മാരുടെയും പ്രവാസികളുടെയും വിവരങ്ങൾ അറിയാൻ കുവൈത്തിൽ പുതിയ സംവിധാനം. ഇതിനായി ആഭ്യന്തര മന്ത്രാലയം സഹേൽ ആപ്പിൽ പുതിയ ഇലക്ട്രോണിക് അറിയിപ്പ് സംവിധാനം ഏർപ്പെടുത്തി.

 

യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിനൊപ്പം വിവിധ സർക്കാർ സേവനങ്ങളിലേക്കും പുതിയ സംവിധാനം വഴി നേരിട്ട് പ്രവേശിക്കാം. രാജ്യം വിടുമ്പോൾ അടിയന്തര യാത്രാരേഖ അനുവദിക്കുന്നതിനും കോൺസുലാർ കോൾ സെന്ററുമായി ബന്ധപ്പെടുന്നതിനുമുള്ള സേവനങ്ങളും പുതിയ സംവിധാനത്തിൽ ലഭ്യമാകും.

രാജ്യത്ത് പ്രവേശിക്കുമ്പോൾ കസ്റ്റംസ് ഡിക്ലറേഷൻ സമർപ്പിക്കാനും ബാഗേജ് നഷ്ടപ്പെട്ടാൽ റിപ്പോർട്ട് ചെയ്യാനുമുള്ള സൗകര്യവും പുതിയ സംവിധാനത്തിൽ ലഭ്യമാണ്. യാത്രാ വിവരങ്ങളിൽ എന്തെങ്കിലും പിശകുകളുണ്ടെങ്കിൽ അത് അധികൃതരെ അറിയിക്കാനുള്ള സൗകര്യവും പുതിയ സംവിധാനത്തിൽ ലഭ്യമാണെന്ന് അധികൃതർ വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!