കുവൈത്ത് സിറ്റി : ആഗോള സന്തോഷ സൂചികയിൽ കുവൈത്ത് രണ്ടാം സ്ഥാനത്ത്. ഹോപ്കിൻസ് യൂണിവേഴ്‌സിറ്റിയിലെ പ്രശസ്ത സാമ്പത്തിക വിദഗ്ധനായ സ്റ്റീവ് ഹാങ്കെ തയ്യാറാക്കിയ പട്ടികയിലാണ് അറബ് ലോകത്ത് ഒന്നാമതും ആഗോള തലത്തിൽ രണ്ടാമതുമായി കുവൈത്ത് ഇടം നേടിയത്. 157 രാജ്യങ്ങളിൽ നിന്നുള്ള വിവര ശേഖരത്തിലൂടെ തയ്യാറാക്കിയ പട്ടികയിൽ ഒന്നാമത് സ്വിറ്റ്‌സർലൻഡ് ആണ്. പ്രതിശീർഷ ജിഡിപി, തൊഴിലില്ലായ്മ, പണപ്പെരുപ്പം, ബാങ്ക് വായ്പാ നിരക്കുകൾ എന്നീ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വളരെ കുറഞ്ഞതാണ് കുവൈത്തി ജനത സന്തോഷവാന്മാരായിരിക്കുന്നതിനു പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് കനത്ത രാഷ്ട്രീയ അനിശ്ചിതത്തം നില നിൽക്കുമ്പോൾ പോലും 2022 ൽ കുവൈത്ത് എല്ലാ മേഖലകളിലും ശക്തമായ പ്രകടനം കാഴ്ച വെച്ചതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.