കുവൈത്ത് പൗരന്‍മാരും പ്രവാസികളും ഉൾപ്പെടെ 15 ലക്ഷം പേർ ബയോമെട്രിക് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ഇത്രയും പേര്‍ ബയോമെട്രിക് രജിസ്ട്രേഷന്‍ പൂർത്തിയാക്കിയത് കഴിഞ്ഞ 130 ദിവസത്തിനുള്ളിലാണ്.
മാളുകളിലും മന്ത്രാലയ സമുച്ചയങ്ങളിലും പുതിയ കേന്ദ്രങ്ങൾ ആരംഭിച്ചത് നടപടി ക്രമങ്ങള്‍ എളുപ്പമാക്കുന്നതിന് കാരണമായി. രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെ ആണ് ബയോമെട്രിക് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക.