ലോക നിക്ഷേപ സമ്മേളനത്തിൽ പ​ങ്കെടുത്ത് കുവൈത്ത് ധനമന്ത്രി

കു​വൈ​ത്ത്‌: യു​നൈ​റ്റ​ഡ് നേ​ഷ​ൻ​സ് കോ​ൺ​ഫ​റ​ൻ​സ് ഓ​ൺ ട്രേ​ഡ് ആ​ൻ​ഡ് ഡെ​വ​ല​പ്‌​മെ​ന്റ് (യു.​എ​ൻ.​സി.​ടി.​എ.​ഡി) സം​ഘ​ടി​പ്പി​ച്ച എ​ട്ടാ​മ​ത് ലോ​ക നി​ക്ഷേ​പ സമ്മേളനത്തിൽ (ഡ​ബ്ല്യൂ.​ഐ.​എ​ഫ്) കു​വൈ​ത്ത് ധ​ന​മ​ന്ത്രി ഫ​ഹ​ദ് അ​ൽ ജ​റ​ല്ല പ​​ങ്കെ​ടു​ത്തു.

ആ​ഗോ​ള നി​ക്ഷേ​പ വെ​ല്ലു​വി​ളി​ക​ളെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​ൽ സു​പ്ര​ധാ​ന​വും ഫ​ല​പ്ര​ദ​വു​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കു​ന്ന​തി​നാ​ൽ ഫോ​റ​ത്തി​ൽ പ​ങ്കാ​ളി​യാ​കു​ന്ന​തി​ൽ വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ബൂ​ദ​ബി​യി​ൽ ന​ട​ന്ന പരിപാടിയിൽ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ​മ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹി​ന്റെ പ്ര​തി​നി​ധി​യാ​യി പ​​ങ്കെ​ടു​ത്ത അ​ൽ ജ​റ​ല്ല​യാ​ണ് കു​വൈ​ത്ത് പ്ര​തി​നി​ധി​സം​ഘ​ത്തിന് നേതൃത്വം നൽകിയത്.

ഒ​ക്‌​ടോ​ബ​ർ 20 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ഫോ​റം ആ​ഗോ​ള​ത​ല​ത്തി​ൽ ഉ​യ​ർ​ന്നു​വ​രു​ന്ന നി​ക്ഷേ​പ, വി​ക​സ​ന വെ​ല്ലു​വി​ളി​ക​ളെ​ക്കു​റി​ച്ച ച​ർ​ച്ച​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സു​ഗ​മ​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്നു. ഭ​ക്ഷ്യ​സു​ര​ക്ഷ​യി​ലെ നി​ക്ഷേ​പം പു​ന​രു​ജ്ജീ​വി​പ്പി​ക്ക​ൽ, കു​റ​ഞ്ഞ കാ​ർ​ബ​ൺ ഊ​ർ​ജ​ത്തി​ലേ​ക്കു​ള്ള മാ​റ്റം, ആ​രോ​ഗ്യ​സം​വി​ധാ​ന​ങ്ങ​ൾ, വി​ത​ര​ണ​ശൃം​ഖ​ല​യു​ടെ പ്ര​തി​രോ​ധം, ദ​രി​ദ്ര​രാ​ജ്യ​ങ്ങ​ളി​ൽ ഉ​ൽ​പാ​ദ​ന​ശേ​ഷി എ​ങ്ങ​നെ വ​ർ​ധി​പ്പി​ക്കാം എ​ന്നി​വ​യി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്നു. വി​ക​സ്വ​ര​രാ​ജ്യ​ങ്ങ​ളി​ൽ ശു​ദ്ധ​മാ​യ ഊ​ർ​ജ​നി​ക്ഷേ​പം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചും ഫോ​റം ച​ർ​ച്ച ചെ​യ്യും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!