കുവൈത്തിൽ രാജ്യവ്യാപകമായി പരീക്ഷണാടിസ്ഥാനത്തിൽ അപകട മുന്നറിയിപ്പ് സൈറൺ പുറപ്പെടുവിക്കും. രാവിലെ പത്തുമണി മുതലാണ് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ സൈറൺ മുഴക്കുകയെന്ന് സിവിൽ ഡിഫൻസ് ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമത പരിശോധിക്കുന്നതിന് മൂന്നു തരത്തിലുള്ള സൈറണുകളാണ് പുറപ്പെടുവിക്കുക. ഓരോ സൈറനും ശേഷം അറബിയിലും ഇംഗ്ലീഷിലും ശബ്ദ സന്ദേശങ്ങളും ഉണ്ടാകും.
ഇതുസംബന്ധമായ അന്വേഷണങ്ങൾക്ക് സിവിൽ ഡിഫൻസ് ഓപ്പറേഷൻസ് ഓഫീസുമായി ബന്ധപ്പെടാമെന്ന് അധികൃതർ വ്യക്തമാക്കി.