കുവൈത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച ഉച്ചവരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി വ്യക്തമാക്കി.
രാജ്യത്തിന്റെ പടിഞ്ഞാറൻ, വടക്കൻ മേഖലകളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയേക്കാമെന്ന് അൽ ഖരാവി പറഞ്ഞു. അസ്ഥിരമായ കാലാവസഥ തുടരും. അത്യാവശ്യഘട്ടങ്ങളിൽ എമർജൻസി ഫോൺ നമ്പറിൽ(112 )ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചു.