ഗാസ മുനമ്പിലെ രോഗികളെയും പരിക്കേറ്റവരെയും MoH ആശുപത്രികളിൽ സ്വീകരിക്കാൻ ആരോഗ്യ മന്ത്രാലയം തയ്യാറാണെന്ന് മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ സനദിനെ ഉദ്ധരിച്ച് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രാഥമിക റിപ്പോർട്ടുകളും കുവൈറ്റിൽ ചികിത്സയിൽ കഴിയുന്നവരുടെ പേരുവിവരങ്ങളും മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അനുമതി ലഭിക്കുമ്പോഴെല്ലാം ആരോഗ്യ സംഘങ്ങളെ അയക്കാനും പരിക്കേറ്റവരെ ചികിത്സിക്കാൻ ഗാസ മുനമ്പിൽ പ്രവേശിക്കാനും കുവൈത്ത് തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.