ഉഭയകക്ഷി വ്യാപാരവും നിക്ഷേപ സഹകരണവും മെച്ചപ്പെടുത്തും; കുവൈത്ത് മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി ഇന്ത്യൻ അംബാസിഡർ

kuwait minister and ambassodor

കുവൈത്ത് സിറ്റി: കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അബ്ദുല്ല ദാഹി അൽ അജീൽ അൽ അസ്‌കറുമായി കൂടിക്കാഴ്ച്ച നടത്തി ഇന്ത്യൻ അംബാസിഡർ ഡോ.ആദർശ് സൈ്വക. സഹകരണ ശ്രമങ്ങളുടെ ഉഭയകക്ഷി വ്യാപാരവും നിക്ഷേപ സഹകരണവും മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള വഴികളെ കുറിച്ച് കൂടിക്കാഴ്ച്ചയിൽ ഇരുവരും ചർച്ച നടത്തി. കുവൈത്ത് ആർമി ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ പൈലറ്റ് ബന്ദർ അൽമുസൈനുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള കാര്യങ്ങളെ കുറിച്ച് ഇരുവരും സംസാരിച്ചു. കുവൈത്തിലെത്തുന്ന മൂന്ന് ഇന്ത്യൻ നാവക കപ്പലുകളുടെ സന്ദർശനത്തെ കുറിച്ചും ചർച്ച നടന്നു.

അതിനിടെ കുവൈത്ത് കമ്മ്യൂണിക്കേഷൻ അഫയേഴ്‌സ് സഹമന്ത്രി ഒമർ സൗദ് അൽ ഒമറുമായും ആദർശ് സൈ്വക കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഡിജിറ്റൽ സാങ്കേതിക രംഗത്ത് ഇന്ത്യയും കുവൈത്തും തമ്മിൽ സഹകരിക്കുന്നതിന്റെ സാധ്യതകൾ വർധിപ്പിക്കുന്നതിനെ കുറിച്ച് ഇവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!