കുവൈത്ത് സിറ്റി:കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം കഴിഞ്ഞ വർഷം വൻ നേട്ടം കൈവരിച്ചതായി റിപ്പോർട്ട്. സേവന മേഖലയിലും അടിസ്ഥാന സൗകര്യ ങ്ങളിലുമാണ് വിമാന താവളം വൻ മുന്നേറ്റം നേടിയത്.
വ്യോമഗതാഗതത്തിലും വൻ വർധനയാണ് വിമാനത്താവളം ഉണ്ടായിരിക്കുന്നത്. കോവിഡ് പൂർവ കാലത്തിന് സമാനമായ രീതിയിൽ വിമാനത്താവളം പൂർണ സജ്ജമായതായി അധികൃതർ അറിയിച്ചു.ഈ കാലയളവിൽ യാത്രക്കാരുടെ എണ്ണത്തിലും വർധനവ് രേഖപ്പെടുത്തി.വിമാന ഇന്ധന വിൽപനയിലും വമ്പിച്ച വർധനവാണ് രേഖപ്പെടുത്തിയത്. 27.2 ദശലക്ഷം ദിനാറിന്റെ ഇന്ധനമാണ് കഴിഞ്ഞ വർഷം വിൽപന നടത്തിയത് എന്നും കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 100.7 ദശലക്ഷം ദിനാറായി ഉയർന്നതായും ബന്ധപ്പെട്ട അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.