കുവൈത്ത് സിറ്റി : ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രഥമ ഗൾഫ് പട്ടം പറത്തൽ മേളക്ക് തുടക്കമായി. കുവൈത്ത് കൈറ്റ് ടീമാണ് മേള സംഘടിപ്പിക്കുന്നത്. 60 ഓളം ഭീമാകാരമായ പട്ടങ്ങളാണ് മേളയിൽ പങ്കെടുക്കുന്നത്. പട്ടങ്ങളിൽ കുവൈത്തിന്റെ പൈതൃകം വിളിച്ചോതുന്ന ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്.
രാജ്യത്തിന്റെ ദേശീയ പതാകയുടെയും സ്വാതന്ത്ര്യത്തിന് മുമ്പുള്ള പതാകയുടെയും നിറങ്ങളിലാണ് മിക്ക പട്ടങ്ങളും രൂപ കല്പന ചെയ്തിരിക്കുന്നത്. 3 മുതൽ 50 മീറ്റർ വരെ നീളമുള്ള പട്ടങ്ങളാണ് മേളയിൽ പങ്കെടുക്കുന്നത്. കുവൈത്ത് ദേശീയ പതാകയുടെ മാതൃകയിൽ രൂപകല്പന ചെയ്ത 50 ചതുരശ്ര മീറ്റർ വ്യാസമുള്ള “കുവൈത്ത് ഐ”എന്ന പേരിലുള്ള ലോകത്തിലെ ഏറ്റവും വലിയ പട്ടവും മേളയുടെ സവിശേഷതയാണ്. റിവോൾവിംഗ് കൈറ്റിലൂടെ ലോക റെക്കോർഡ് നേടാനാണ് ടീം ശ്രമിക്കുന്നതെന്ന് ടീം മേധാവി ഉമർ ബു ഹമദ് വ്യക്തമാക്കി.